Thursday, August 24, 2006

രവീന്ദ്ര സംഗീതം
നമ്മുടെ പ്രിയ രവീന്ദ്രന്‍ മാഷിന്റെ ചില പാട്ടുകള്‍ നമുക്ക്‌ ഒന്നു ഓര്‍ത്താലോ... അതില്ലാതെന്തോണം?
1. മാമാങ്കം...

ഗാനരചന: ബിച്ചുതിരുമല സംഗീതം: രവീന്ദ്രന്‍ പാടിയത്‌: യേശുദാസ്‌

മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങള്‍ നാവായില്‍
കേരള പഴമചരിതമെഴുതിയൊരു
ഭാരത പുഴതന്‍ അരിയ മണല്‍തരികളേ
പറയുക പറയുക നിണമെഴുതിയ കഥ
(മാമാങ്കം...)

അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിന്‍ താളത്തില്‍ പോരാടിയും
നിലപാടു നിന്ന തിരുമേനിമാര്‍
തല കൊയ്തെറിഞ്ഞു പടകള്‍ നയിച്ച കഥ
ഇന്നെന്റെ ചിന്തയ്ക്ക്‌ ചീന്തേരിടാന്‍
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയൂ... (മാമാങ്കം...)

സാമൂരിക്കോലോത്തെ മേല്‍ക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിളനീരിലിന്ന് മണലാഴിയില്‍
എഴുതാന്‍ തുനിഞ്ഞ പടനായകന്റെ കഥ
ഇന്നെന്റെ ഉണ്ണിക്കരങ്ങേറുവാന്‍
അരിയ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ.. പറയു
(മാമാങ്കം...)


തിരുത്തുണ്ടോ.. ബൂലോകരേ?
രവീന്ദ്രന്‍ മാഷിന്റെ പാട്ടുകള്‍ ക്ഷണിക്കുന്നു...
വൈക്കന്‍

2 comments:

പയ്യന്‍സ് said...

വൈക്കത്തെവിടെയാ?
ഞാന്‍ പിറവം കാരനാ
തലയോലപ്പറംപില്‍ പഠിച്ചിട്ടുണ്ട്

സു | Su said...

സ്വാഗതം :) ഇതുനോക്കിയാല്‍ ഒക്കെ മനസ്സിലാകും.

http://ashwameedham.blogspot.com/2006/07/blog-post_28.html

പിന്നെ ഇതും. http://howtostartamalayalamblog.blogspot.com/