സര്,
ഞാന്‍ ബഹുമാനിക്കാന്‍ പഠിക്കുകയാണ്.
അനുഗ്രഹം വേണം.
ഒരു ശരാശരി കേരളീയന്റെ ശീലങ്ങളില്‍ ബഹുമാനം വളരെ കുറയുന്നതായി ഈയിടെ ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ?..
(ങ് ഹേ..പറഞ്ഞേയില്ലന്നോ..? എന്നാ വഴിയേ പറയുമായിരിക്കും..)
വഴിയിലും പരിസരത്തും തുപ്പി വൃത്തികേടാക്കുക, ആരേപ്പറ്റിയും സധൈര്യം കുറ്റം പറയുക തുടങ്ങി ചില നല്ല ശീലങ്ങള്‍ ഉണ്ടെങ്കിലും ബഹുമാനം തീരെയില്ലെന്നതാണ് പ്രശ്നം.
ഞാന്‍ പഠിക്കേണ്ടുന്ന ആദ്യ സെമസ്റ്റര്‍ പാഠ്യ ഭാഗങ്ങള്‍..
1. നന്ദിയും ക്ഷമാപണവും ഒരു ലോഭവുമില്ലാതെ വിതരണം ചെയ്യാന്‍ തയ്യാറാവണം.
(സായിപ്പിന്റെ സോറിയേയും മറ്റും കുറ്റം പറഞ്ഞ് നാം എല്ലാം മറന്നെന്ന്.)
2. സ്വന്തം പോക്കറ്റിനേക്കാളുപരി ദേശത്തെ സ്നേഹിക്കുക, സേവിക്കുക.
(രാഷ്ട്രീയം, സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാരില്‍ ചിലര്‍ക്കു ഇളവുകളുണ്ട്.)
3. നാടും പരിസരവും ചൂഷണം ചെയ്തുതീര്‍ക്കാതിരിക്കുക.
(പാറയും, മണലും, ചരലും ഊറ്റിയെടുക്കുന്നത് കണ്ടാല്‍ നമുക്ക് ശേഷം പ്രളയം ആണോയെന്ന് തോന്നും.)
4. കുഞ്ഞുങ്ങളുടെ മുന്പില് മാതൃകാ പുരുഷോത്തമന്മാരാവുക.
(മദ്യപാന്മാരുടെ കാറ്യത്തില് അതിനും ഇളവുണ്ടെന്ന്)
അഞ്ചാമത്തേത് വളരെ കട്ടിയാണ് അതായത് പത്രപാരായണവും ന്യൂസ് ചാനലുകള്‍ കാഴ്ച്ചയും കുറയ്ക്കുകയെന്നത്...
(വിവരം കുറഞ്ഞാല്‍ ചിലപ്പോള്‍ കേരളം രക്ഷപ്പെടുമോയെന്ന പരീക്ഷണത്തിനാണ് ഇതെന്നും പറയുന്നുണ്ട്.)
5 comments:
ആറമത്തെത് ഐസക്രീം കഴിക്കുക,പെണ്ണുങ്ങള് മത്രം താമസിക്കുന്ന പ്ലാറ്റില്‍ പോവുക,കിങ്ഫിഷറില്‍ മാത്രം സീറ്റുമാറി യാത്രചെയ്യുക.
നടക്കാത്ത സ്വപ്നങ്ങളാണോ! സമയം പാലിക്കാന്‍ കൂടി പഠിക്കണം, നാം.
സസ്നേഹം,
സന്തോഷ്
രണ്ടാമത്തേതൊഴികെ എല്ലാം ചെയ്യാന്‍ പറ്റും എന്നാണ് തോന്നുന്നത് :)
സാക്ഷരതയും വിദ്യാഭ്യാസവും കൂടുതലെന്ന് നാം പറയുമ്പോഴും ഒരു സാമാന്യ കേരളീയന് (നാട്ടില്‍ മാത്രം..) ഇപ്പോഴും പുറകോട്ടു തന്നെ.. എല്ലാത്തിലും.. അല്ലേ??
വളരെ സന്തോഷം, ഹിമം.., സന്തോഷ്,ആദി (സ്പെസല്‍ താംസ്സ് ആദി), കൈത്തിരി. വായിച്ചു മടങ്ങിയവര്‍ക്കും നന്ദി..
വിവരം കുറഞ്ഞാല്‍ ചിലപ്പോള്‍ കേരളം രക്ഷപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല!
Post a Comment