Sunday, September 24, 2006

കോളേജനുഭവം നംബ്ര: ടു

യൂണിയന്‍ ഉത്ഘാടനത്തിന്‌ ഒരു തട്ടിക്കൂട്ട്‌ പരിപാടി ഉണ്ടായിരുന്നു.
മജീഷ്യന്‍ സുന്ദറിന്റെ (പേര് ഇതല്ല) മാജിക്കും മാസ്മരിസവും.

കുറച്ച്‌ കാലമായി അധികം സ്റ്റേജുകളില്ലാത്തതു കൊണ്ട്‌ ഖലാസി പണിയുമായി ജീവിക്കുകയായിരുന്നു സുന്ദര്‍. ആര്‍ട്ട്സ്‌ ക്ലബ്ബ്‌ സെക്രട്ടറിയുടെ നിര്‍ബന്ധത്തില്‍ പഴയ വേഷമെല്ലാം പൊടിതട്ടി അണിഞ്ഞ്‌ പ്രോഗ്രാം ആരംഭിച്ചു.

സുന്ദറിന്റെ മെലിഞ്ഞ രൂപവും ചിത്ര പണികളുള്ള വേഷവും മറ്റും കണ്ട്‌ കൂവല്‍ അതിന്റെ ഉച്ചസ്‌തായിയില്‍ നടന്നു കൊണ്ടിരിക്കുന്നു.

"അടുത്ത ഐറ്റം.. നാരോ എസ്കേപ്പ്‌..""ദയവായി ഈ കോളേജിലെ ഏറ്റവും ശക്തിമാന്മാരായ രണ്ടുപേര്‍ കടന്നു വരണം."

ജഗജില്ലന്മാര്‍ രണ്ടെണ്ണം സ്റ്റേജില്‍ റെഡി. സുന്ദര്‍ ഒരു കട്ടിയുള്ള കയര്‍ എടുത്ത്‌ കഴുത്തിലൂടെ പ്രത്യേക രീതിയില്‍ ചുറ്റി രണ്ടറ്റവും ഓരോരുത്തരുടെ കൈയിലും കൊടുത്തു.

"പ്രീയപ്പെട്ടവരെ, നിങ്ങളുടെ ഈ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കൂ... അവര്‍ക്കാവുന്നപോലെ ശ്രമിക്കട്ടെ."

സിഗ്നല്‍ കിട്ടിയതും രണ്ടു തടിമാടന്മാരും സര്‍വ്വശക്തിയുമായി വലിക്കാന്‍ തുടങ്ങി. മൂന്ന് സെക്കന്റുകള്‍ പോലും ആയില്ല. സുന്ദറിന്റെ കണ്ണുകള്‍ തള്ളി വരുന്നു. ആക്റ്റിംഗ്‌ ആണെന്നും അല്ലെന്നും പല അഭിപ്രായങ്ങള്‍... (കെട്ട്‌ മാറി കടും കെട്ട്‌ വീണിരുന്നെന്ന്‌ പിന്നീട്‌ അറിഞ്ഞു) . കൂവലുകള്‍ക്കും കൈയ്യടികള്‍ക്കും ഇടയില്‍ രണ്ടു നിമിഷത്തിനകം കര്‍ട്ടനും വീണു. അയാള്‍ വന്ന ജീപ്പില്‍ തന്നെ എടുത്തിട്ട്‌ ആശുപത്രിയിലേക്ക്‌ പാഞ്ഞു.. ഏതായാലും പിന്നീട്‌ ഈ നമ്പര്‍ മറ്റൊരിടത്തും കാണിച്ചിട്ടില്ലത്രേ... നാരോ എസ്കേപ്പ്‌ ആയിരുന്നല്ലോ...........

8 comments:

വൈക്കന്‍... said...

"അടുത്ത ഐറ്റം.. നാരോ എസ്കേപ്പ്‌..""ദയവായി ഈ കോളേജിലെ ഏറ്റവും ശക്തിമാന്മാരായ രണ്ടുപേര്‍ കടന്നു വരണം."

സന്തോഷിച്ചാട്ടെ... സന്തോഷിച്ചാട്ടെ.....
vaikkan.blogspot.com

Adithyan said...

ഹ്ഹ ഹഹ..
വൈക്കാ ഇതു കൊള്ളാം :))

സൂര്യോദയം said...

നാരോ എസ്കേപ്‌ കലക്കി വൈക്കാ...

KANNURAN - കണ്ണൂരാന്‍ said...

മരിച്ചു പോകാത്തതു ഭാഗ്യം..

വൈക്കന്‍... said...

ഏവര്‍ക്കും വൈക്കന്റെ തങ്കമാന നന്റിറി...
ആദി... വീണ്ടും കാണാന്‍ വന്നതില്‍ പെരുത്ത് സന്തോഷം തന്നെ. വ്യൂവര്‍ ഷിപ്പ് കൂടുവാന്‍ ദൈവത്തോട് പറഞ്ഞാല്‍ മതിയോ?? :)))
സൂര്യോദയത്തിനും കണ്ണൂരാനും നന്ദി...

വിശാല മനസ്കന്‍ said...

നാരോ എസ്കേപ്പ് ഞാനിപ്പോഴാ കണ്ടത് ചുള്ളാ.
കിണുക്കന്‍ വിറ്റ്. ഹഹഹ.

(പിന്നെ, എന്നാലും എന്നെ പറ്റി അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു!)

വൈക്കന്‍... said...

വളരെ നന്ദി...വിശാലാ.. കഴിഞ്ഞ ദിവസത്തെ സംഭവം ഞാനുള്‍പ്പടെയുള്ളവര്‍ക്ക് വളരെ പ്രയാസമുണ്ടാക്കിയിരുന്നു. അപ്പോള്‍ താങ്കളുടെ കാര്യം പറയേണ്ട കാര്യവുമില്ല. ടെന്‍ഷന്‍ കുറച്ചു കുറയ്ക്കാന്‍ വേണ്ടി അങ്ങിനെ കമന്റിയതാണേ...
മറ്റോന്നും തോന്നരുതേ..പ്ലീസ്..

ചക്കര said...

നാരോ എസ്കേപ്പ്‌..ഏതാണ്ടതുപോലെ തന്നെയായി, ഭാഗ്യവാന്‍!