Wednesday, November 22, 2006

വിശദീകരിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍...

ഇതറിയാമോ?

കുരുത്തംകെട്ടോനും കുരുത്തംകെട്ടോനും ഒരു വഴി.
മര്യാദക്കാരനും കുരുത്തംകെട്ടോനും രണ്ട്‌ വഴി.
മര്യാദക്കാരനും മര്യാദക്കാരനും മൂന്ന് വഴി.

വിശദീകരിച്ച്‌ തരുന്നവരില്‍ നിന്ന് ഒന്നാം സമ്മാനം ഒരു കമ്മല്‍
രണ്ടാം സമ്മാനം ഒരു കണ്ണട

6 comments:

സു | Su said...

സമ്മാനം എനിക്കുവേണ്ട.

കമ്മല്‍ എന്നു പറഞ്ഞാല്‍ കടി.

കണ്ണട എന്നു പറഞ്ഞാല്‍ കണ്ണടച്ചു കാണിക്ക്യ.

ഇതു രണ്ടും എനിക്കുവേണ്ട.

;)

ഉത്തരം അടുത്ത കമന്റില്‍. ഹി ഹി ഹി.

സു | Su said...

1)കുരുത്തം കെട്ടോനും കുരുത്തം കെട്ടോനും ഒരിക്കലും വിട്ടുകൊടുക്കില്ല. താന്‍ പിടിച്ച മുയലിനു മൂന്ന് കൊമ്പ്, ചൂടിയ കുടയ്ക്ക് രണ്ട് പിടി എന്ന മട്ട്. അവന്‍ ചെയ്യുന്നതു തന്നെ ഇവനും ചെയ്യും. അവന്‍ ആ വഴിക്കെങ്കില്‍ ഇവനും അതേ വഴിക്ക്. അതുകൊണ്ട് അവര്‍ക്ക് ഒരു വഴി.

2)മര്യാദക്കാരനും കുരുത്തം കെട്ടോനും രണ്ട് വഴി.

മര്യാദക്കാരന്‍ വിട്ടുകൊടുത്ത് വേറെ വഴിക്ക് മര്യാദയ്ക്ക് പോകും. കുരുത്തം കെട്ടോന്‍ അവന്‍ വിചാരിച്ചുറപ്പിച്ച വഴിക്ക് പോകും.

3) മര്യാദക്കാരനും മര്യാദക്കാരനും മൂന്ന് വഴി. അവര്‍ തമ്മില്‍ വഴക്കില്ല. ഒരു പ്രശ്നവുമില്ല. മര്യാദരാമന്മാര്‍. അവന്‍ ആ വഴി പൊയ്ക്കോട്ടേന്ന് ഇവനും, ഇവന്‍ വേണമെങ്കില്‍ ആ വഴിയ്ക്ക് പൊയ്ക്കോട്ടേന്ന് വിചാരിച്ച് അവനും വേറെ വേറെ വഴിക്ക് പോകും. ഒരു വഴി. അവര്‍ രണ്ടും പോകുന്ന രണ്ടു വഴി. ആകെ മൂന്നു വഴി.

ഉമേഷ്::Umesh said...

രണ്ടുപേര്‍ എതിരേ വരുന്നു, ഒരു ചെറിയ വഴിയിലൂടെ.

രണ്ടുപേരും മര്യാദക്കാരാണെങ്കില്‍ രണ്ടുപേരും വഴിയൊഴിഞ്ഞു് ഒതുങ്ങി നടക്കും. അവരുടെ രണ്ടു വഴിയും അവര്‍ ഒതുങ്ങിയതുകൊണ്ടു് ഇടയ്ക്കു് ഒരു വഴിയുമായി മൂന്നു വഴി.

കുരുത്തം കെട്ടവനു മര്യാദക്കാരന്‍ വഴിയൊഴിഞ്ഞു കൊടുക്കും. ഒഴിയാതെ മുമ്പില്‍ കിടക്കുന്ന വഴിയേ കു.കെ. പോകും. അങ്ങനെ രണ്ടു വഴി.

രണ്ടു കു.കെ. മാര്‍ക്കു വഴിയില്ല. രണ്ടുപേരും ഒഴിയില്ല. അടിയോടടിയായി...

എനിക്കു കണ്ണട മതി. കമ്മല്‍ സൂവിനു കൊടുത്തേക്കൂ :)

(ഇതു “ഹൈമം ദദാമി കങ്കണം” എന്നു പറഞ്ഞതുപോലെയുണ്ടല്ലോ :) )

പയ്യന്‍‌ said...

വൈക്കനേ
സമ്മാനമാര്‍ക്കായാലും

വരിയും നിരയുമൊപ്പിച്ച്
അരികും ആട്ടവുമൊപ്പിച്ച്
ഒരു കമ്മല്‍ എന്റെ വക

ലിഡിയ said...

നല്ല രസമുണ്ടല്ലോ...

എവിടെ ശ്ലോകവും പൂരണവും അവിടെ ഉമേഷ്ജീന്ന് ആരോ എഴുതീര്‍ന്നല്ലോ, സത്യമാ അല്ലേ :-)

-പാര്‍വതി.

വിനോദ്, വൈക്കം said...

ഏതായാലും കാത്തിരുന്നിട്ട് കാര്യമില്ല. ഉമേഷ്ജിയ്ക്കാണ് സമ്മാനം. സു വിന്റെ വിശദീകരണവും ഏതാണ്ട് അടുത്തു തന്നെ.
ഇത് കുട്ടനാട്ടില്‍ നിന്നുള്ള ഇറക്കുമതി ആ‍ണ്.
പാടവും അതിലൂടെയുള്ള വരമ്പും (ചെറിയ പാത)ആണത്രെ പശ്ചാത്തലം.

നല്ലോരു കമ്മലായിരുന്നു. ഞാനത് ഏതായാലും ഭാര്യക്കു തന്നെ കൊടുത്തു. :) ഉമേഷ്ജിക്ക് കണ്ണട മെയിലില്‍ വരുന്നതാണ്.

ഇവിടെ വന്നു കുറിച്ച് മടങ്ങിയതിന് വളരെ സന്തോഷം ..
സു വിന് :)
ഉമേഷ്ജിക്ക് :)
പയ്യന് :)
പാര്‍വ്വതിക്കും :)
നന്ദി..
സസ്നേഹം വൈക്കന്‍