Wednesday, October 25, 2006

‍കെ. ബി. ഗണേഷ്‌കുമാര്‍‍

വളരെ ചുരുക്കം വ്യക്തികള്‍ മാത്രമേ മന്ത്രിക്കസേരയില്‍ വരുമ്പോള്‍ പുതിയ രീതികള്‍ പരീക്ഷിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുള്ളൂ. അതിലൊന്നാണ്‌ ശ്രീ. ഗണേഷ്‌കുമാര്‍. ഗതാഗതമന്ത്രിയായിരിക്കുമ്പോള്‍ കെ എസ്സ്‌ ആര്‍ ടി സി യുടെ മുഖഛായ തന്നെ മാറ്റിയെടുക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. കോര്‍പ്പറേഷന്‍ എന്നു പറയുന്നത്‌ ജീവനക്കാരുടെ സ്വന്തമാണ്‌, അത്‌ നിലനില്‍ക്കണം എന്ന ഫീലിങ്ങ്‌ വരുത്തിയെടുത്തത്‌ രാഷ്ട്രീയത്തിന്‌ അതീതമായിട്ടായിരുന്നു. നല്ല ഒരു ഇമേജ്‌ നില നിര്‍ത്തിക്കൊണ്ടാണ്‌ മന്ത്രിസ്ഥാനം അദ്ദേഹം ഉപേക്ഷിച്ചത്‌. ഇതൊക്കെ പഴയ കഥ.

പക്ഷേ ഈ കഴിഞ്ഞ ദിവസം ദിവംഗതായായ ശ്രീവിദ്യ യുടെ വില്‍പത്രത്തില്‍ അവരുടെ സ്വത്തിന്റെ ഭൂരിഭാഗവും വിനിയോഗിച്ച്‌ ഒരു ട്രസ്റ്റ്‌ രൂപീകരിക്കണമെന്നും അതിന്‌ നേതൃത്വം ഗണേഷ്‌കുമാര്‍ തന്നെ ഏറ്റെടുക്കണം എന്നത്‌ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ അദ്ദേഹത്തെപ്പറ്റി കുറച്ചുകൂടി ബഹുമാനം തോന്നിയിരുന്നു. അതൊന്ന്‌ കുറിച്ച് നാലുപേരുടെ അഭിപ്രായം കേള്‍ക്കണമെന്നും വിചാരിച്ചാണ് ഇതെഴുതിയത്‌.

അകാലത്തില്‍ മരണമടഞ്ഞ ശ്രീവിദ്യക്ക്‌ ശരിയെന്നു തോന്നിയത്‌ വളരെ വളരെ ശരിയെന്ന്‌ എനിക്കും തോന്നുന്നു. ഈ ഉദ്യമത്തില്‍ എല്ലാ വിധ ഭാവുകങ്ങളും ശ്രീ ഗണേഷ്‌കുമാറിന് നേര്‍ന്നുകൊള്ളുന്നു. ശ്രീമതി ശ്രീവിദ്യക്ക്‌ ആദരാഞ്ജലികളും

5 comments:

വിനോദ്, വൈക്കം said...

വളരെ ചുരുക്കം വ്യക്തികള്‍ മാത്രമേ മന്ത്രിക്കസേരയില്‍ വരുമ്പോള്‍ പുതിയ രീതികള്‍ പരീക്ഷിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുള്ളൂ. അതിലൊന്നാണ്‌ ശ്രീ. ഗണേഷ്‌കുമാര്‍.

പാച്ചു said...
This comment has been removed by a blog administrator.
പാച്ചു said...

തീര്‍ച്ചയായും.എതിര്‍ പാര്‍ട്ടിക്കാര്‍ പോലും രഹസ്യമായി അദ്ദേഹത്തെ പുകഴ്തിയെ സംസാരിക്കാരുള്ളൂ.

അദ്ദേഹത്തിന്റെ അമ്മ വീട്‌ Muhamma ആണ്‌.

ആങ്ങനെ എനിക്കും അഭിമാനിക്കന്‍ ഒരു വക ആയി.

Kalesh Kumar said...

ഗണേശന്‍ 5 വര്‍ഷം തികച്ച് കെ.എസ്.ആര്‍.ടീ.സി ഭരിച്ചിരുന്നെങ്കില്‍ അത് നന്നായിപോയേനെ!

നിരക്ഷരൻ said...

ഇങ്ങനൊരു വിവരം ഇപ്പോഴാണ് അറിയുന്നത്. നേരും നെറിയുമുള്ള ഒരു പൊതുപ്രവര്‍ത്തകന്‍ തന്നെയാണ് ശ്രീ. ഗണേഷ്കുമാര്‍ . ശ്രീവിദ്യയുടെ തിരഞ്ഞെടുപ്പ് മോശായിട്ടില്ല.